Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranni Gram Panchayat.

Pathanamthitta

സം​സ്ഥാ​ന​ത്തെ ആ​ദ്യ പ​ദ്ധ​തി അം​ഗീ​കാ​രം കോ​ന്നി ബ്ലോ​ക്കി​നും റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ത​ല​ത്തി​ല്‍ സു​ലേ​ഖ സോ​ഫ്റ്റ് വെ​യ​റി​ലൂ​ടെ 2026-27 ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി ആ​ദ്യം ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ റാ​ന്നി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കോ​ന്നി​യും അം​ഗീ​കാ​രം നേ​ടി. 8,88,98,200 അ​ട​ങ്ക​ൽ തു​ക​യു​ടെ അം​ഗീ​കാ​ര​മാ​ണ് കോ​ന്നി ബ്ലോ​ക്കി​നു ല​ഭി​ച്ച​ത്.

പ​ദ്ധ​തി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ബ​ഡ്സ് സ്കൂ​ൾ, വ​യോ​ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സാ​യം പ്ര​ഭ (പ​ക​ൽ വീ​ട്) ന​വീ​ക​ര​ണം, കു​ട്ടി​ക​ൾ​ക്കാ​യി സ്മാ​ർ​ട്ട് അങ്കണ​വാ​ടി​ക​ൾ, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ള സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ, ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ, പ​ശ്ചാ​ത്ത​ല മേ​ഖ​ലാ വി​ക​സ​നം, ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ വി​ക​സ​നം, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ. ആ​രോ​ഗ്യ മേ​ഖ​ല, വി​ദ്യാ​ഭ്യാ​സ , സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ക്ഷേ​മം ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് രൂ​പീ​ക​രി​ച്ച് സ​മ​ർ​പ്പി​ച്ച​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ പ​റ​ഞ്ഞു.

Latest News

Up